12/03/2007

രണ്ടിന്റെ ഗുണിതം

ബുദ്ധിയില്ലാത്തവന്‍ ബുദ്ധിയില്ലെന്നറിയുമ്പോള്‍
ബുദ്ധിജീവിയാകുന്നു, കുരിശാകുന്നു...
ബുദ്ധിയില്ലാത്തവന്‍ ബുദ്ധിയുണ്ടെന്നറിയുമ്പോള്‍
സീസറാകുന്നു, കുരിശിലേറ്റുന്നു...

ബുദ്ധിയുള്ളവന്‍ ബുദ്ധിയുണ്ടെന്നറിയുമ്പോള്‍
കുബുദ്ധിയാകുന്നു, കുരിശു പണിയുന്നു...
ബുദ്ധിയുള്ളവന്‍ ബുദ്ധിയില്ലെന്നറിയുമ്പോള്‍
യേശുവാകുന്നു, കുരിശിലേറുന്നു...

ഇനിയാരുമില്ലല്ലോ എന്തെങ്കിലുമാവാന്‍, ചെയ്യാന്‍...

4 അഭിപ്രായങ്ങൾ:

Murali K Menon പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Murali K Menon പറഞ്ഞു...

ഈ ബ്ലോഗ് കൊട്ടാരത്തില്‍ ഞാന്‍ കൂടാതെ മറ്റൊരു വെളിച്ചപ്പാടോ, ആരവിടെ എന്ന് പറയാന്‍ വന്നതാണ്. വന്നു, വായിച്ചു, ഉം ശരി തുടരട്ടെ എന്നും കരുതി.

ഇനി ലീസ്റ്റില്‍ ആളുകള്‍ക്ക് കുറവൊന്നുമില്ല കെട്ടോ, സോക്രട്ടീസ്, മഹാത്മാഗാന്ധി തൊട്ട് ഇഷ്ടം‌പോലെ ആളുകള്‍ ഉണ്ട് വിഷവും, വെടിയുണ്ടയും മറ്റു ആയുധങ്ങളുമൊക്കെ ഏറ്റുവാങ്ങി മനുഷ്യരാശിക്കുവേണ്ടി ജീവിതം ഹോമിച്ചവര്‍.

ബുദ്ധിജീവിയകുന്നു - ‘യ’ യ്ക്കു ശേഷം ഒരു ദീര്‍ഘം ഇട്ടു കൊടുത്തേക്കുക.

[ വെളിച്ചപ്പാട്‌ ] പറഞ്ഞു...

വളരെ ഉപകാരം, വായിച്ചേനും തിരുത്ത്യേനും..."യാ" ചേര്‍ത്തൂട്ടാ...

മുക്കുവന്‍ പറഞ്ഞു...

വെളിച്ചപ്പാട് ഏത് ഗണത്തില്‍ പെടും?

ജാലകം