12/06/2007

മൊഴിയറ

നടപ്പാക്കാന്‍ പാടാണെങ്കിലും, കുറച്ച്‌ തനിമലയാളം വാക്കുകള്‍ ചേര്‍ക്കുന്നു. സംസ്കൃത മൊഴികള്‍ പരമാവധി കുറക്കാന്‍ നോക്കുന്നു, പകരം ചേര്‍ക്കാവുന്ന തമിഴ്‌ മൊഴികള്‍ നന്നായിരിക്കും. കൂടുതല്‍ ചേര്‍ക്കാനുണ്ടെങ്കില്‍ അതും, മാറ്റാനുണ്ടെങ്കില്‍ തിരുത്തലുകളും കാത്തുകൊണ്ട്‌...

നിഘണ്ടു-------------------------- മൊഴിയറ
Hotel--------------------------- തീന്‍ത്താവളം
Five Star Hotel----------------- അഞ്ചുമിന്നി തീന്‍ത്താവളം
Personal Manager----------- ആള്‍കാര്യാക്കാരന്‍
Waiter------------------------- ആള്‍താങ്ങി
Engineer------------------------- ആശാരി
Carpenter, ആശാരി---------- മരാശാരി
Software Engineer----------- കാണാകുറിപ്പാശാരി
Hardware Engineer----------- പുറംക്കൂട്ടാശാരി
Network Engineer------------ വലക്കൂട്ടാശാരി
Computer----------------------- കണക്കന്‍
User Id--------------------------- ആളടി (ആളടയാളം, ചുരുക്കി)
Password------------------------ ഒളിവാക്ക്‌
Mobile---------------------------- കൊണ്ടുനടക്കി
Land Line----------------------- ഇരിപ്പു നമ്പ്ര്
Technology-------------------- പണിക്കൂട്ട്‌
ശുദ്ധമലയാളം------------------ പച്ചമലയാളം, തനിമലയാളം
SMS,message,സന്ദേശം----- ഓല
missed call---------------------- ഒറ്റവിളി
Switch---------------------------- തട
Switch on----------------------- തട മാറ്റുക
Switch off----------------------- തടയിടുക
യന്ത്രം, machine---------------- പണിയന്‍
Pass------------------------------- കുറി
Buss pass ----------------------- വണ്ടികുറി
General compartment ------ പൊതുപ്പാട്ട
Reserved compartment ---- നല്‍പ്പാട്ട
A.C ------------------------------- കറ്റാറി
Current -------------------------- ഒഴുക്കന്‍

5 അഭിപ്രായങ്ങൾ:

യാരിദ്‌|~|Yarid പറഞ്ഞു...

ഇതെന്തൊന്നെഴുതി വെച്ചിരികുന്നത് !!!

ഒരു “ദേശാഭിമാനി” പറഞ്ഞു...

അഞ്ചാറു ലക്ഷം രൂഭാ മുടക്കി എഞ്ചിനീറിങ്ങോക്കെ പഠിച്ചിവരെ,”ആശ്ശാരീ” എന്നൊക്കെ വിളിച്ചിട്ടുവേണം അവരെടുത്തിട്ടു മേടാന്‍! പിണെ ജാതിപ്പേരു പറഞ്ഞാല്‍ അതിനു കേസ്സു വേറെയും! ഇതു വേണോ.........?

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

athrakku vendarunnu tta

ദിലീപ് വിശ്വനാഥ് പറഞ്ഞു...

കുറച്ചു കടുത്തില്ലേ എന്നൊരു സംശയം.

[ വെളിച്ചപ്പാട്‌ ] പറഞ്ഞു...

എഞ്ചിനീയറിങ്ങിന്റെ പഴയകാല പതിപ്പാണ്‌ ആശാരിപ്പണി. വളരെയധികം തല പുണ്ണാക്കിയാലെ നല്ല ഒരു പണി തീര്‍ക്കാന്‍ പറ്റൂ. അതേ ആശാരിപ്പണിയുടെ ഉയിരാണ്‌ ഇന്ന് നാം പറയുന്ന എഞ്ചിനീയറിങ്ങിന്റെ കാതല്‍. Whenever I write a terse and efficient piece of code, I carry and feel the soul of carpenter in me. പിന്നെ അഞ്ചാറ്‌ ലക്ഷം രൂപ മുടക്കി ഈ പണി പഠിക്കേണ്ടി വരുന്നത്‌ നമ്മുടെ തലമുറയുടെ ശാപമായ കച്ചവടകണ്ണിന്റെ കാട്ടിക്കൂട്ടലാണ്‌. പത്താംതരംത്തിലുള്ള കണക്കും ഒരു കണക്കനും (computer) എന്റെ കയ്യില്ലുണ്ടെങ്കില്‍, എന്റെ മകനേയൊ, കൂട്ടുകാരനേയൊ ഇന്ന് നാം കാണുന്ന ഈ അഞ്ചാറു ലക്ഷക്കാരുടേതിനേക്കാള്‍ നല്ല തലയുള്ളവനാക്കാം, എനിക്ക്‌ മാത്രമല്ല എത്‌ പോലീസുകാരനും അതു പറ്റും. പിന്നെ ഈ എഞ്ചിനീയര്‍മാര്‍ സ്വയം ചോദിച്ചാല്‍ മനസ്സിലാവും, അവരുടെ ഈ നിലയ്കുകാരണം സ്വന്തം കഷ്ടപ്പാടും കണക്കന്‍ (computer) ഉപയോഗിക്കുന്ന ചുറ്റുപാടുകളും ഉള്ളതുകൊണ്ടാണെന്ന്.

പിന്നെ ഞാന്‍ പറയുന്ന ആശാരി, കുറച്ചു ബെഞ്ചും, കസേരയും, ഇന്നത്തെ കേബിനുകളും ഉണ്ടാക്കുന്നവരല്ല മറിച്ച്‌, പഴയ അമ്പലങ്ങളുടേയും മറ്റും മേല്‍ക്കൂരയും അതുപോലുള്ള കട്ടിയായ പണികളും ചെയ്യുന്നവരാണ്‌. ആശാരിപ്പണി ചെയ്യുന്നവനെ ആശാരി ജാതിക്കാരനാക്കിയത്‌ കാലത്തിന്റെ മറ്റൊരു മറിമായം ആണല്ലോ.

ജാലകം