12/04/2007

മത്തായേട്ടനും പള്ളീലച്ചന്മാരും...

ടാ, പൗലോസ്‌ കോഴിത്തിങ്കല്‍ സാധാരണ അച്ചന്മാരെപോലെ അടങ്ങിയൊതുങ്ങി കഴ്യ്‌ആര്‍ന്നൂ...അവര്‍ക്ക്‌ അതേ പാടുള്ളൂ... നല്ല പടക്കം ഊണ്‌, ചായ, പലഹാരങ്ങള്‍... പിന്നെ കുഞ്ഞാട്‌ങ്ങള്‍ക്ക്‌ തീറ്റക്കൊടുക്കലും...പഷേ ഇപ്പൊ സംഗതി ആകെ കൊളാക്കുന്ന ലെഷണാ...

മാഷേ, ഇവിടെ രണ്ടെണ്ണംട്ടാ... അതു വരട്ടേ...അയിലും മുന്നെ ഒരു കാര്യം..

പൊതുവേ മണ്ടൂസോളായ (മണ്ടൂസ്സാക്കാന്‍ 10 കൊല്ലത്തെ നീണ്ട കഷ്ടപ്പാട്‌ണ്ടേന്ന് അറിയോടാ നിനക്ക്‌) ഇവര്‌ ശല്ല്യോന്നും ചെയ്യാറില്ലാട്ട. ചെല മിടുക്കന്മാര്‌ ഈ പണി പറ്റില്ലാന്ന് പറഞ്ഞിട്ട്‌ ളോഹൂരീട്ട്‌ വേലിക്ക്‌ പൊറത്ത്‌ ചാട്‌ണത്‌ ഞാന്‍ കണ്ട്‌ണ്ട്‌. പിന്നെ ചെലോര്‌ മദര്‍ തെരേസ, ഫ്രാന്‍സീസ്‌ സേവ്‌യര്‍ പോലുള്ളോര്‌ നല്ല തെളിഞ്ഞ പുത്തിയും വെണ്ണപോലത്തെ ഹൃദയോംകൊണ്ട്‌ മന്‍ഷ്യന്മാര്‍ക്ക്‌ പുണ്യംചെയ്ത്‌ പോവും... ബാക്കിള്ളോര്‌ ഇമ്പ്‌ടെ കോഴിത്തിങ്കല്‍ന്റെ പോല്യാ, മണ്ടൂസ്സാണ്ടാ, ലോകെന്താന്ന് ഒരു ബോതോംല്ല്യാത്തോര്‌... അവര്‍ക്ക്‌ ദേഷ്യം വന്നാ, പറയണ സുഗോംന്നുംല്ല്യാട്ടാ. നീര്‍ക്കോലി കടിച്ചാല്‍ അന്നം മുടങ്ങുമ്ന്നറിയാലോ...അതന്നെ സിതി. അവര്‌ അവരുടെ സ്കൂളൊക്കെ അടച്ചിടും, ഇന്ന്ട്ട്‌ നമ്മുടെ ബീഹാറിലെ ലാലൊക്കെ അലറണപോലെ ഇവരും ജാഥിം മീറ്റിങ്ങൊക്കെ നടത്തീട്ട്‌ തണ്ട്‌ കാണിക്കും. സ്കൂളില്‌ വേറ്യം പിള്ളേര്‌ പഠിക്‌ക്‍ണതാന്ന്ള്ള ബോതൊന്നില്ല്യാവര്‍ക്ക്‌.

ദേ സാധനം വന്നു... വീശല്ലേ...പിടിചൂര്‍ടങ്ങ്‌ട്ട്‌... ഞാന്‍ പറഞ്ഞ്‌വന്നത്‌...

പള്ളീരുള്ളിലൊക്കെ അവര്‌ സ്നേഹം, ശാന്തി, ഷമാന്നൊക്കെ പറയും. പഷേ, ദേഷ്യം വന്നാ ഇമ്പ്‌ടെ ചങ്കരേട്ടന്‍ പിന്ന്യേം ബേതാ...ന്‍ന്താ തുള്ളല്‌...അയ്‌നൊക്കെ ഇമ്പ്‌ടെ കര്‍ത്താവിനെ കണ്ട്‌ പഠിക്കണം... ആണത്തംന്ന്ള്ളത്‌ എന്താന്ന്‌ മൂപ്പര്‌ കാണിച്ചതറിയോ ന്‌ക്ക്‌...അന്ന്‌ യൂദന്മാരുടെ പള്ളീല്‌ ഇന്ന്‌ ഇമ്പ്‌ടെ പള്ളീല്‌ നടക്കണപോലെ പൊരിഞ്ഞ കച്ചോടം നടക്കാര്‍ന്നു...മൂപ്പര്‍ക്ക്‌ അത്‌ പിടിച്ചില്ലാന്ന് മാത്രംല്ലാ, എടോം വലോം നോക്കാണ്ട്‌ ചാട്ടവാറോണ്ട്‌ നാല്‌ വീശ്‌ലാ വീശി. ന്ന്ട്ട്‌ പറഞ്ഞു "നായന്റെ മക്കളേ, കച്ചോടം നടത്താന്‍ ഇതെന്താ ഭൂലോക കച്ചോട കളാണോ?" (world trade center) ന്ന്...ചന്താന്നാ മൂപ്പര്‌ ഉദേശിച്ചത്‌ട്ടാ...കരുണാകരന്റെ സമ്മേളനത്ത്‌ല്‌ മുരളീടെ ഗുണ്ടോള്‌ നെരങ്ങ്യാപോല്യായി പിന്നെ പള്ളി...അതും മൂപ്പര്‌ ഒറ്റക്ക്യാ ഈ നെരത്തല്‌ നെരത്തീത്‌

അത്‌ വിട്‌, ന്‍ന്താണ്ടാ ങ്‌നെ നോക്കിര്‍ക്ക്യണേ, ഒറ്റ വലി വലിക്കടാ... അങ്ങനന്ന്യേ...ഞാന്‍ പറഞ്ഞ്‌ വന്നത്‌ ഇമ്പ്‌ടെ പള്ളീലച്ചന്‍ കോഴിത്തിങ്കല്‌ന്റെ പോല്യല്ലാ കര്‍ത്താവ്ന്ന്‌. നമ്പടാശാന്‍ കുറേ കുഞ്ഞാടോളേംകൊണ്ട്‌ പൂരപറമ്പില്‌ മൈക്ക്യേം പീക്കറൊക്കെ വെച്ച്‌ കലിതുള്ളണത്‌ കണ്ടപ്പോ, സത്യം പറഞ്ഞാ ഇമ്പ്‌ളൊക്കെ നസ്രാണ്യോളാന്ന്‌ പറയാന്‍ നാണാവാ ഷ്ട്ടാ... അത്‌പോട്ടെ. കുഞ്ഞാടോള്‌ അതും ഷെമിക്കും, കാരണം അവര്‍ക്ക്‌ ലോകെന്താന്ന്‌ ഒരൊറക്കം കഴിഞ്ഞാലേങ്കിലും മന്‍സ്‌ലാവും, കാരണം കര്‍ത്താവ്‌ പറഞ്ഞ്‌ണ്ട്‌ "മന്‍ഷ്യന്‍ വചനം കൊണ്ട്‌ മാത്രല്ലാ ജീവിക്കണേ, അപ്പംകൊണ്ടും കൂട്യാ"ന്ന്‌. അച്ചന്‌ മഠ്‌ത്ത്‌ല്‌ പോയാ അപ്പോം വീഞ്ഞും നല്ല പൊരിച്ച മീനും എര്‍ചീം ഫേന്‍ന്റെ ചോട്ടിലിര്‌ന്ന് തിന്നേ വേണ്ടോ, ഇമ്പ്‌ക്കത്‌ പറ്റില്ലല്ലോ...ഇമ്പ്‌ള്‌ ഇമ്പ്‌ടെ മഠത്തില്‍ക്ക്‌ ഇതുപോലെ ചെന്നാ പെണ്ണൊര്‌ത്തീരെ പുളിച്ച തെറീം, ചൂലുംകെട്ടാ കിട്ടാ...

സംഗതി അതല്ലാ...ഒരു കമ്മൂണിസ്റ്റ്‌കാരന്‍ മത്തായേട്ടന്‍ മരിച്ചപ്പോള്‍, അയാള്‌ അന്ത്യകൂദാശ സീകരിച്ചൂംന്ന് പറഞ്ഞ്‌ സര്‍വത്ര പേപ്പര്‍ലും വാര്‍ത്ത. അയിന്റെ പിന്നാലെ മൂപ്പര്‌ടെ പെണ്ണ്‌ പറയാ അച്ചന്‍ ഐസീയൂന്റുള്ളില്‌ പാര്‍ഥിക്കാന്‍ പോയതാന്ന്‌. പിന്നെ കല്ല്യാണം കഴിച്ചതും ഒപ്പ്‌ട്ട്‌തും ഒക്കെ പറഞ്ഞ്‌ ബെഹളം... ന്റപ്പന്‍ ചത്തപ്പോള്‍ ഒരച്ചനും കന്ന്യാസൃീയും എന്തെങ്കിലും ഒന്ന്‌ പറയാന്‍ കണ്ടില്ലല്ലോ...

അതുംപോട്ടെ, ഇയ്ക്ക്‌ മനസിലാവാത്തത്‌, ഒരു വിജയന്മൂപ്പര്‌ എന്തോന്ന് പറഞ്ഞൂന്നും പറഞ്ഞ്‌ ഈ അച്ചന്മാരൊക്കെ പട്ടിക്ക്‌ പ്‌രാന്ത്‌ പിടിച്ച നെട്ടോട്ടോടണത്‌ എന്തിനാന്ന്‌. ഇപ്പ പറയണ്‌ കമ്മൂണിസ്റ്റോളേ പള്ള്യേ കേറ്റില്ലാന്ന്‌, ഗേറ്‌മേണ്ടിന്റെ പീയെസ്സീന്ന്‌(psc) പഠിച്ച്‌ വര്‌ണ മിടുക്കന്മാര്‌ ഇമ്പ്‌ടേപോലെ കള്ളുകുടിയന്മാരാന്ന്‌, നസ്രാണ്യോള്‌ കമ്മൂണിസ്റ്റ്‌ പാര്‍ട്ടി വിടണമ്ന്ന്...അതുംപോരണ്ട്‌ ദേ ഇപ്പ പറേണ്‌ നസ്രാണികുട്ട്യോള്‌ പള്ളീരെ സ്കൂളില്‌ പഠിച്ചാ മതീന്ന്‌. കൊറേക്കെ കുഞ്ഞാടോള്‌ കേക്കും. ഇതു പഷേ അച്ചന്മാര്‍ക്ക്‌ ഇമ്പ്‌ടെ കയ്യീന്ന്‌ തല്ല് കിട്ടൂംന്നാ തോന്നണേ... ഈ പോക്ക്‌ പോയാ ഇവര്‌ നാളെ നിങ്ങള്‌ ചോന്ന കുപ്പായം ഇടാന്‍ പാടില്ലാ, മഞ്ഞകുപ്പയോം വെള്ളമുണ്ടും ഉട്‌ത്താമതീ, മോന്തേമെ കരിംകുരിശ്‌ വരക്കണംന്നൊക്കെ പറയില്ലേ...ടോ ഈ വിശോസംന്ന്‌ള്ളത്‌ അവനാന്റെ മനസമാധാനത്ത്‌ന്‌ള്ളതാ. അച്ചന്മാര്‍ക്കോ, മൊല്ലാക്കക്കോ ഇരുന്ന് നെരങ്ങാന്‍ള്ളതല്ലാന്ന് മന്‍സ്‌ലാക്ക്‌... കര്‍ത്താവ്‌ പറഞ്ഞ്‌ട്ട്‌ണ്ട്‌ "സാബത്ത്‌ മന്‍ഷ്യന്‌ വേണ്ട്യാ, മന്‍ഷ്യന്‍ സാബത്തിന്‌ വേണ്ട്യല്ലാന്ന്". സാബത്ത്ന്ന് പറഞ്ഞാ നെയമംന്ന് അര്‍ത്ഥം. ഇമ്പ്‌ള്‌ നസ്രാണ്യോള്‌ ആരാന്ന് അച്ചന്മര്‍ക്ക്‌ അറിയാത്തതൊന്നല്ലാ... 5 കാശുകിട്ടുമ്ന്ന് കണ്ടാ രാവും പകലും പീഠ്യേം തൊറന്നിരിക്കും, കിസ്മസ്സായലും ശരി, ദു:ഖവെള്ള്യായാലും ശരി.

നീയിപ്പ്‌ളും ആ ഗ്ലാസും വെച്ചിരിക്ക്യാ, ന്‌ക്ക്‌ കുടുംബത്ത്യേക്കൊന്നും പോണ്ടേ... ഞാന്‍ പൂവാ, കാശ്‌ നീയന്നെ കൊട്‌ത്തോ...

5 അഭിപ്രായങ്ങൾ:

മൂര്‍ത്തി പറഞ്ഞു...

വെളിച്ചപ്പാടിന്റെ മറ്റൊരു പ്രതേകത വെളിച്ചപ്പാടിനെ എല്ലാവര്‍ക്കും അറിയാം..വെളിച്ചപ്പാടിന് ആരേയും അറിയില്ല എന്നതാണ്..:)

ശ്രീ പറഞ്ഞു...

പോരട്ടേ...

:)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

:)

അജ്ഞാതന്‍ പറഞ്ഞു...

കൊള്ളാം

വിമര്‍ശകന്‍ പറഞ്ഞു...

its goood .Congrats

ജാലകം